അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ വിജയിച്ചത് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ജെ. ട്രംപ് ആണെങ്കിലും ജനങ്ങളുടെ വോട്ട് ഏറ്റവും കൂടുതൽ കിട്ടിയത് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിന്റണ്.
ഹൂസ്റ്റൺ: അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ വിജയിച്ചത് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ജെ. ട്രംപ് ആണെങ്കിലും ജനങ്ങളുടെ വോട്ട് ഏറ്റവും കൂടുതൽ കിട്ടിയത് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിന്റണ്. പോള്‍ചെയ്ത വോട്ടിന്റെ 47.7 ശതമാനം ഹില ക്ലിന്റണ് ലഭിച്ചപ്പോൾ ട്രംപ് നേടിയത് 47.5 ശതമാനമാണ്.
കൃത്യമായി പറഞ്ഞാൽ 12 കോടി വോട്ടുകള്‍ എണ്ണിയപ്പോള്‍ ഹിലരി നേടിയത് 5 കോടി 97 ലക്ഷം വോട്ടുകള്‍. ട്രംപിന് ലഭിച്ചത് 5 കോടി 95 ലക്ഷത്തിലേറെ വോട്ട്. 2,19,762 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹിലരി മുന്നിലത്തെിയത്. അമേരിക്കയിലെ രീതിയനുസരിച്ച് ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം കിട്ടിയാല്‍ അവിടുത്തെ മുഴുവന്‍ ഇലക്ടര്‍മാരെയും അയാള്‍ക്ക് സ്വന്തമാകും. ഇലക്ട്രല്‍ സിസ്റ്റത്തിന്റെ അടിസ്ഥാനത്തിലാണ് ട്രംപ് പ്രസിഡന്റ് ആകുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.