Currency

ഓസ്ട്രിയയിൽ ഹിറ്റ്ലറുടെ അപരൻ പിടിയിൽ

സ്വന്തം ലേഖകൻTuesday, February 14, 2017 9:39 am

ഹിറ്റ്ലർ മീശ വെച്ചിരിക്കുന്ന ഇയാൾ ഹിറ്റ്ലറോട് അമിത ആരാധന പുലർത്തുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്

വിയന്ന: ജർമൻ സേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറെ അനുകരിച്ച് ജീവിക്കുകയായിരുന്ന യുവാവിനെ ഓസ്ട്രിയൻ പൊലീസ് അറസ്റ്റ് ചെയ്തു. 25കാരനായ ഇയാൾ തന്നെ ഹെറാൾഡ് ഹിറ്റ്ലർ എന്നായിരുന്നു പരിചയപ്പെടുത്തിയിരുന്നത്. ഹിറ്റ്ലർ മീശ വെച്ചിരിക്കുന്ന ഇയാൾ ഹിറ്റ്ലറോട് അമിത ആരാധന പുലർത്തുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ബ്രോണാവു ആം ഇൻ എന്ന സ്ഥലത്തുള്ള ഹിറ്റ്ലറുടെ ജന്മഗൃഹത്തിന് മുന്നിൽ നിന്നുള്ള ചിത്രങ്ങൾ ഇയാളുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ജർമനിയുമായി അതിർത്തി പങ്കിടുന്ന അപ്പർ ഓസ്ട്രിയ സംസ്ഥാനത്തുള്ള പ്രദേശത്തേക്ക് ഹിറ്റലറിന്റെ രീതി പിന്തുടർന്ന് ഇയാൾ താമസം മാറ്റിയിരുന്നു.

നാസി കാലഘട്ടത്തെ പ്രകീർത്തിക്കുന്നത് ഓസ്ട്രിയയിൽ കുറ്റകരമാണ്. നാസി കാലഘട്ടത്തെ പ്രകീർത്തിച്ചെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഇയാൾ ഉത്തമ ബോധ്യത്തോടെയാണ് ഈ പ്രവർത്തികൾ ചെയ്യുന്നതെന്നും പോലീസ് വക്താവ് ഡേവിഡ് ഫർനെർ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x