
ബഹ്‌റൈന്‍: ബഹ്‌റൈനില്‍ സര്‍ക്കാരുദ്യോഗസ്ഥരായ അമ്മമാര്‍ക്ക് ജോലി വീട്ടിലിരുന്ന് ചെയ്യാം. കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയാണ് പ്രഖ്യാപനം നടത്തിയത്. ഇത് പ്രകാരം സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരായ വനിതകള്‍ക്ക് ഇനി വീടുകളില്‍ തന്നെ ജോലി ചെയ്യാം. മാതൃദിനത്തോടനുബന്ധിച്ചാണ് വനിതകള്‍ക്കായി രാജാവിന്റെ പ്രഖ്യാപനം.
രാജ്യത്ത് രോഗബാധയുടെ വ്യാപനം തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച പശ്ചാത്തലത്തില്‍ വീട്ടിലുള്ള കുട്ടികളുടെ പരിപാലനത്തിനായി സമയം കണ്ടെത്താന്‍ വീട്ടമ്മമാര്‍ക്ക് കഴിയുന്ന രീതിയിലാണ് സംവിധാനമേര്‍പ്പെടുത്തുക. ബന്ധപ്പെട്ട സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും ഓഫീസുകളുടെയും ക്രമീകരണ പ്രകാരം ഇത് നടപ്പിലാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.