അശ്ലീലമായ ലൈംഗികത, നിന്ദ്യമായ ഭാഷ, സ്വവര്‍ഗരതി, മതപരമായ വീക്ഷണം എന്നിവ മാനദണ്ഡമാക്കി അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ തയ്യാറാക്കിയ പട്ടികയിലാണ് ബൈബിളും ഉൾപ്പെട്ടിരിക്കുന്നത്.
അമേരിക്കയിലെ വിവിധ ലൈബ്രറികളിൽ നിന്നും സ്കൂളുകളിൽ നിന്നും നീക്കം ചെയ്യപ്പെടേണ്ട പുസ്തകങ്ങളുടെ പട്ടികയിൽ വിശുദ്ധ ബൈബിളും. അശ്ലീലമായ ലൈംഗികത, നിന്ദ്യമായ ഭാഷ, സ്വവര്‍ഗരതി, മതപരമായ വീക്ഷണം എന്നിവ മാനദണ്ഡമാക്കി അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ തയ്യാറാക്കിയ പട്ടികയിലാണ് ബൈബിളും ഉൾപ്പെട്ടിരിക്കുന്നത്.
ജോണ്‍ ഗ്രീനിന്റെ ലുക്കിങ് ഫോര്‍ അലാസ്ക എന്ന പുസ്തകം പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ബൈബിൾ ആറാം സ്ഥാനത്ത് ആണ്. ജയിംസിന്‍്റെ ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ, ഐ ആം ജാസ്, ബിയോണ്ട് മജന്ത ട്രാന്‍സ്ജെന്റര്‍ ടീന്‍ സ്പീക്ക് ഔട്ട്, ദി ക്യൂരിയസ് ഇന്‍സിഡന്റ് ഓഫ് ദി ഡോഗ് ഇന്‍ ദി നൈറ്റ് ടൈം, ഫണ്‍ ഹോം, ഹബിബി, നസ്റീന്‍സ് സീക്രട്ട് സ്കൂള്‍ ,എ ട്രൂ സ്റ്റോറി ഫ്രം അഫ്ഗാനിസ്താന്‍, ടു ബോയസ് കിസിങ് എന്നിവയാണ് പട്ടികയിലുള്ള മറ്റു പ്രധാന പുസ്തകങ്ങൾ
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.