Currency

കുവൈത്തില്‍ പാര്‍പ്പിട അപേക്ഷ 92,000 കവിഞ്ഞു

സ്വന്തം ലേഖകന്‍Friday, April 12, 2019 7:32 pm

കുവൈത്ത് സിറ്റി: രാജ്യത്ത് പാര്‍പ്പിടം ആവശ്യപ്പെട്ടുകൊണ്ട് സ്വദേശികളില്‍ നിന്ന് ലഭിച്ച അപേക്ഷയുടെ എണ്ണം 92,177ല്‍ എത്തി. 2019 മാര്‍ച്ച് 31 വരെ വിവിധ ഗവര്‍ണറേറ്റുകളില്‍നിന്നായി ലഭിച്ച അപേക്ഷയുടെ കണക്കാണിത്. മാര്‍ച്ചില്‍ മാത്രം 671 അപേക്ഷകളാണ് ലഭിച്ചത്. പാര്‍പ്പിടകാര്യ വകുപ്പിലെ ഔദ്യോഗിക വക്താവ് ഇബ്‌റാഹീം അല്‍ നാശിയാണ് ഇക്കാര്യം അറിയിച്ചത്.

മുത്‌ല, സബാഹ് അല്‍ അഹ്മദ് സിറ്റി, തെക്കന്‍ അബ്ദുല്ല മുബാറക് പാര്‍പ്പിട പദ്ധതി, ജാബിര്‍ അല്‍ അഹ്മദ് തുടങ്ങിയ പാര്‍പ്പിട പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ അപേക്ഷകളില്‍ നല്ലൊരു ശതമാനത്തിന് താമസമൊരുക്കാനാകുമെന്നാണ് പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x