ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വീസ, ഒസിഐ തുടങ്ങിയവയുടെ വിതരണം നിര്‍വഹിച്ചിരുന്ന കോസ് ആന്‍ഡ് കിംങ്സ് ഗ്ലോബല്‍ സര്‍വീസിന്റെ സേവനം ഒക്ടോബര്‍ 14 ബുധനാഴ്ച അവസാനിപ്പിക്കുന്നതായി കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് അറിയിച്ചു.
സികെജിഎസ് വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഒക്ടോബര്‍ 14 നാണ്. ഒക്ടോബര്‍ 19 മുതല്‍ പുതിയ ഔട്ട്സോഴ്സിങ് ഏജന്‍സിയായ വിഎഫ്എസ് ഗ്ലോബല്‍ ആയിരിക്കും തുടര്‍ന്നുള്ള വീസ, ഒസിഐ എന്നിവയുടെ ചുമതല വഹിക്കുക. നവംബര്‍ 2 മുതല്‍ ഈ ഏജന്‍സി പ്രവര്‍ത്തന നിരതമാകും.
അര്‍ക്കന്‍സാസ്, കാന്‍സസ്, ലൂസിയാന, ഒക്കലഹോമ, ടെക്സസ്, ന്യുമെക്സിക്കൊ എന്നീ സംസ്ഥാനങ്ങളാണ് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റിന്റെ പരിധിയില്‍ വരുന്നത്. ഒക്ടോബര്‍ 14 മുതല്‍ അടിയന്തിര വീസ, പാസ്പോര്‍ട്ട്, ഒസിഐ എന്നിവ ആവശ്യമുള്ളവര്‍ 17136262148 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
പുതിയ ഏജന്‍സിയെ (വിഎഫ്എസ്) കുറിച്ചുള്ള വിവരങ്ങള്‍ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.