
വാഷിംഗ്ടണ്‍: ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതിന് വിവിധ രാജ്യങ്ങള്‍ക്ക് നല്‍കുന്ന വാര്‍ഷിക പരിധി ഒഴിവാക്കാനുള്ള ബില്ല് അമേരിക്കന്‍ പ്രതിനിധി സഭ പാസ്സാക്കി. അമേരിക്കയില്‍ സ്ഥിരമായി താമസിച്ച് ജോലി ചെയ്യുന്നതിന് പ്രൊഫഷണല്‍സിന് നല്‍കുന്ന അനുമതിയാണ് ഗ്രീന്‍ കാര്‍ഡ് (ലീഗല്‍ പെര്‍മനന്റ് റസിഡന്‍സി കാര്‍ഡ്). 65 വോട്ടുകള്‍ക്കെതിരെ 365 വോട്ട് നേടിയാണ് ബില്ല് പ്രതിനിധി സഭ പാസ്സാക്കിയത്.
ഇന്ത്യക്കാര്‍ക്ക് ഇത് ഏഴ് ശതമാനമായിരുന്നു. ഒപ്പം, കുടുംബമായി അമേരിക്കയിലേക്ക് മാറാന്‍ അപേക്ഷിക്കുന്നവര്‍ക്ക് വര്‍ഷം 7 ശതമാനം എന്നത് 15 ശതമാനമാക്കി ഉയര്‍ത്താനും ബില്ലില്‍ ശുപാര്‍ശയുണ്ട്. അമേരിക്കയില്‍ താമസിച്ച് ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളുള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസമാണ് ഈ ബില്ല്. വിദഗ്ധ തൊഴിലാളികള്‍ക്ക് നിലവില്‍ ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ ഏറെക്കാലം കാത്തിരിക്കണം. ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിന് പരിധി ഒഴിവാക്കിയാല്‍ അത് നിലവില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധിപ്പേര്‍ക്ക് ഗുണമാകും.
ബില്ല് പാസ്സാക്കിയതിനെ രാജ്യത്തെ പ്രമുഖ ഐടി കമ്പനികളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. ഇനി സെനറ്റ് കൂടി ഇത് പാസ്സാക്കിയാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ട് നിയമമാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.