
റിയാദ്: സൗദിയില്‍ മനുഷ്യക്കടത്തില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴ. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളില്‍ പങ്കുള്ള സ്ഥാപനങ്ങള്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴ ലഭിക്കും.
ഏറ്റവും കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ ആവശ്യമായി വരുന്ന റമദാനില്‍ മനുഷ്യക്കടത്തിലൂടെ തൊഴിലാളികളെ ലഭ്യമാക്കുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും 15 വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും കബളിപ്പിച്ചും അധിയാര ദുര്‍വിനിയോഗം നടത്തിയും ജോലിചെയ്യിക്കുന്നതും മനുഷ്യക്കടത്തിന് തുല്യമായ കുറ്റമാണ്.
കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷ നല്‍കുന്നതിന് മനുഷ്യക്കടത്തു വിരുദ്ധ നിയമത്തിലെ നാലാം വകുപ്പ് അനുശാസിക്കുന്നു. പതിനേഴു വകുപ്പുകളുള്ള മനുഷ്യക്കടത്തു വിരുദ്ധ നിയമം പത്ത് വര്‍ഷം മുന്‍പാണ് സൗദി പാസാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.