Currency

അനധികൃത ഹജ്ജ് തടയാന്‍ ഇലട്രോണിക് മതില്‍ പദ്ധതിയുമായി സൗദി

സ്വന്തം ലേഖകന്‍Saturday, March 9, 2019 3:52 pm

റിയാദ്: അനധികൃതമായി ഹജ്ജിനു എത്തുന്നവരെ തടയാന്‍ ഇലട്രോണിക് മതില്‍ പദ്ധതിയുമായി അധികൃതര്‍. ഹജ്ജിനു അനുമതി പത്രമില്ലാത്തവരും ഇഖാമ തൊഴില്‍ ലംഘകര്‍ക്കും പ്രദേശത്ത് പ്രവേശനം നിഷേധിക്കുന്ന രീതിയില്‍ പുണ്യസ്ഥലങ്ങള്‍ക്ക് ചുറ്റും ഇലക്ട്രോണിക് ഭിത്തി സ്ഥാപിക്കാനാണ് അധികൃതരുടെ പദ്ധതി.

ഹജ്ജ് – ഉംറ സീസണില്‍ മക്കയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നീക്കം എളുപ്പമാക്കാനായി ജിദ്ദ – മക്ക എക്‌സ് പ്രസ്സ് വേയിലെ ശുമൈസി ചെക്ക് പോസ്റ്റ് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും ഉടന്‍ നടപ്പിലാകും. കഴിഞ്ഞ വര്‍ഷം അനുമതിയില്ലാതെ ഹജ്ജിനു ശ്രമിച്ച 3,81,634 വിദേശികളെ ചെക്ക്പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x