Currency

അനധികൃത ഹാജിമാരുടെ എണ്ണത്തില്‍ 90% കുറവ്

സ്വന്തം ലേഖകന്‍Sunday, August 26, 2018 3:26 pm

മക്ക: അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍കുറവ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 90 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആറു വര്‍ഷങ്ങള്‍ മുന്‍പ് അനധികൃത ഹാജിമാരുടെ എണ്ണം പതിനാലു ലക്ഷമായിരുന്നു. എന്നാല്‍, ഈ വര്‍ഷം ഒരു ലക്ഷം ഹാജിമാരാണ് അനധികൃതമായി ഹജ്ജിനെത്തിയതെന്നു അധികൃതര്‍ അറിയിച്ചു.

അതേസമയം, അനധികൃത ഹാജിമാരെ കണ്ടെത്തുന്നതിന് ഹജ്ജിനു ശേഷവും മിനായിലെ അനുബന്ധ സ്ഥലങ്ങളിലും പരിശോധനയുമായി അധികൃതര്‍ സജീവമായിരുന്നു. ജംറ കോംപ്ലക്സിന്റെ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലുമാണ് സുരക്ഷാ വകുപ്പുകള്‍ വിരലടയാള പരിശോധന നടത്തിയത്. സംശയിക്കുന്ന തീര്‍ഥാടകരുടെ വിരലടയാളം പരിശോധിക്കുകയാണ് ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x