
റിയാദ്: വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിനാല്‍ ഈ വര്‍ഷം ഉംറ നിര്‍വ്വഹിക്കാനെത്തിയ അനധികൃത തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഹജ്ജ്- ഉംറ മന്ത്രാലയം ഇതുവരെ അനുവദിച്ചത് 32 ലക്ഷത്തിലധികം ഉംറ വിസകളാണ്.
ഉംറ സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ 2332 തീര്‍ത്ഥാടകര്‍ മാത്രമാണ് വിസാ കാലാവധി തീരുന്നതിനു മുന്‍പ് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്തു തങ്ങിയത്. ഹജ്ജ്- ഉംറ മന്ത്രാലയം വ്യവസ്ഥകള്‍ കര്‍ശനമാക്കിയതാണ് അനധികൃത തീര്‍ത്ഥാടകരുടെ എണ്ണം കുറയാന്‍ സഹായിച്ചത്.
വിദേശ തീര്‍ത്ഥാടകര്‍ക്കായി ഈ വര്‍ഷം ഹജ്ജ് – ഉംറ മന്ത്രാലയം അനുവദിച്ചത് 32,70,164 വിസകളാണ്. തീര്‍ത്ഥാടകാരില്‍ 24,78,416 പേര് വിമാന മാര്‍ഗമാണ് എത്തിയത്. 2,94,572 പേര്‍ കരമാര്‍ഗവും 18,450 പേര്‍ കപ്പല്‍ മാര്‍ഗവും എത്തിയാണ് ഉംറ നിര്‍വ്വഹിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.