സൗദിയിലെ കിംഗ് സൗദ് സര്‍വകലാശാലയിലെ മെഡിക്കല്‍ ജീവനക്കാരായ 478 പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്.
റിയാദ്: സൗദിയിലെ കിംഗ് സൗദ് സര്‍വകലാശാലയിലെ മെഡിക്കല്‍ ജീവനക്കാരായ 478 പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്. ഇവരുടെ കരാര്‍ പുതുക്കാനുള്ള അപേക്ഷ സിവില്‍ സര്‍വീസ് മന്ത്രാലയത്തിന് കീഴിലുള്ള റിപ്ലെയ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ വിഭാഗം നിരസിച്ചിരിക്കുകയാണ്.
516 മെഡിക്കല്‍ ജീവനക്കാരുടെ കരാറുകളാണ് പുതുക്കാനായി കിംഗ് സൗദ് സര്‍വകലാശാല സിവില്‍ സര്‍വീസ് മന്ത്രാലയത്തിൽ സമർപ്പിച്ചിരുന്നത്. എന്നാൽ ഈ മേഖലയിൽ ജോലി ചെയ്യാൻ യോഗ്യരായ അനേകം സൗദി പൗരന്മാര് രംഗത്തുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷകള്‍ നിരസിച്ചിരിക്കുന്നത്. പ്രവാസി തൊഴിലാളികളിൽ പലരും പത്ത് വർഷത്തിലേറെ പ്രവർത്തിപരിചയമുള്ളവരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.