Currency

കുവൈറ്റ് കഫീൽ സമ്പ്രദായം നിർത്തലാക്കണമെന്ന് ഐക്യരാഷ്ട്രസംഘടന

സ്വന്തം ലേഖകൻSaturday, September 10, 2016 12:25 pm

കഫീൽ അഥവാ സ്പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കണമെന്ന് കുവൈറ്റിനോട് ഐക്യരാഷ്ട്രസംഘടന ആവശ്യപ്പെട്ടു. മനുഷ്യക്കടത്ത് സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന യു.എൻ പ്രതിനിധി മരിയ ഗ്രേസിയ ജിയാ മരിനാരോയാണു ഈ ആവശ്യം ഉന്നയിച്ചത്.

കുവൈറ്റ് സിറ്റി: കഫീൽ അഥവാ സ്പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കണമെന്ന് കുവൈറ്റിനോട് ഐക്യരാഷ്ട്രസംഘടന ആവശ്യപ്പെട്ടു. മനുഷ്യക്കടത്ത് സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന യു.എൻ പ്രതിനിധി മരിയ ഗ്രേസിയ ജിയാ മരിനാരോയാണു ഈ ആവശ്യം ഉന്നയിച്ചത്. കുവൈറ്റിൽ അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അവർ.

കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ അമിത ജോലിഭാരവും ദേഹോപദ്രവവും മൂലം തൊഴിലാളികള്‍ തൊഴിലുടമയില്‍നിന്ന് ഓടിരക്ഷപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു. മനുഷ്യക്കടത്തിനു ഇരയായവരെ സഹായിക്കാൻ ‘വിക്ടിംസ് ഫണ്ട്’ വേണം. സംഘടകളുണ്ടാക്കാൻ വിദേശ തൊഴിലാളികളെ അനുവദിക്കണം – അവർ ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x