Currency

കുടിയേറ്റം; ഓസ്ട്രിയയിൽ ബെനിഫിറ്റ് കൈപ്പറ്റുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ്

സ്വന്തം ലേഖകൻWednesday, September 28, 2016 12:00 pm

രാജ്യത്തെത്തിയ കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചതിന്റെ ഭാഗമായി ബെനിഫിറ്റ് ഇനത്തിൽ രാജ്യത്തിനു ചെലവഴിക്കേണ്ടി വരുന്ന തുകയിൽ വൻ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്.

വിയന്ന: കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്തെത്തിയ കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചതിന്റെ ഭാഗമായി ബെനിഫിറ്റ് ഇനത്തിൽ രാജ്യത്തിനു ചെലവഴിക്കേണ്ടി വരുന്ന തുകയിൽ വൻവർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. ഓസ്ട്രിയൻ വാരികയായ പ്രൊഫിൽ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ദീർഘകാലമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കുടിയേറ്റക്കാരായി രാജ്യത്തെത്തിയവരിൽ മൂന്നിൽ ഒരാളും കഴിഞ്ഞ പതിമൂന്ന് മാസങ്ങളായി സർക്കാറിൽ നിന്നും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരാണ്. ഇവരിൽ ഒമ്പത് ശതമാനം ആളുകൾക്ക് മാത്രമേ ഇതിനോടകം സ്ഥിരജോലി കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ. സോഷ്യൽ ബെനിഫിറ്റുകൾ കൈപ്പറ്റുന്നവരുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വർദ്ധനവാണു ഉണ്ടായിരിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x