Currency

ഇന്ത്യന്‍ വംശജ സവിത വൈദ്യനാഥന്‍ അമേരിക്കന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു

സ്വന്തം ലേഖകന്‍Friday, December 16, 2016 11:53 am

ക്യൂപ്പര്‍ട്ടീനോയുടെ ഇന്ത്യന്‍ വംശജയായ ആദ്യ മേയറാണ് 52 കാരിയായ സവിത. 19 വര്‍ഷമായി ക്യൂപ്പര്‍ട്ടീനോ നഗരത്തില്‍ താമസിക്കുന്ന സവിത ബാങ്കിങ് മേഖലയിലും അധ്യാപികയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ സവിത വൈദ്യനാഥന്‍ കാലിഫോര്‍ണിയയിലെ ക്യൂപ്പര്‍ട്ടീനോ നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ക്യൂപ്പര്‍ട്ടീനോയുടെ ഇന്ത്യന്‍ വംശജയായ ആദ്യ മേയറാണ് 52 കാരിയായ സവിത. 19 വര്‍ഷമായി ക്യൂപ്പര്‍ട്ടീനോ നഗരത്തില്‍ താമസിക്കുന്ന സവിത ബാങ്കിങ് മേഖലയിലും അധ്യാപികയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നാണ് ഇതെന്ന് സ്ഥാനമേറ്റെടുത്ത ശേഷം സവിത പറഞ്ഞു.

ഇന്ത്യയില്‍ ജനിച്ച സവിത 20 വര്‍ഷം മുമ്പാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍ കോളജില്‍ നിന്നാണ് ബിരുദം നേടിയത്. അമേരിക്കയിലെ സാന്‍ജോസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടി. ഐടി മേഖലിയില്‍ ജോലി ചെയ്യുന്ന രാമമൂര്‍ത്തിയാണ് ഭര്‍ത്താവ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

13 thoughts on “ഇന്ത്യന്‍ വംശജ സവിത വൈദ്യനാഥന്‍ അമേരിക്കന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു”

  1. You’ve made some good points there. I checked on the internet for additional
    information about the issue and found most people will go along with your views on this
    site.

  2. It’s very straightforward to find out any topic on net as
    compared to books, as I found this post at this site.

Comments are closed.

Top
x