Currency

നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള പ്രവാസികളുടെ താല്‍പര്യം വര്‍ധിച്ചു

സ്വന്തം ലേഖകന്‍Saturday, December 3, 2016 11:05 am

ദുബായ്: നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള പ്രവാസികളുടെ താല്‍പര്യം വര്‍ധിച്ചു. പിന്നിട്ട ഒരു മാസത്തിനുള്ളില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. അതേ സമയം ഈ സംരംഭത്തെ തുരങ്കം വെക്കാനുള്ള നീക്കവും ശക്തമാണ്.

യു.എ.ഇയിലും മറ്റും പ്രവാസി സമൂഹത്തിലെ സാധാരണക്കാരെ നോര്‍ക്കയില്‍ അംഗത്വമെടുപ്പിക്കാന്‍ ചില കൂട്ടായ്മകള്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഇതേ തുടര്‍ന്ന് ആയിരങ്ങളാണ് നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ രംഗത്തു വന്നതെന്ന് പ്രവാസ ലോകത്തെ ഏറ്റവും വലിയ ഇന്ത്യന്‍ കൂട്ടായ്മയായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.

ആധാര്‍ കാര്‍ഡ് പോലും ഇല്ലാത്ത സാധാരണക്കാരായ പ്രവാസികള്‍ക്ക് നാട്ടിലത്തെുമ്പോള്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ഏറെ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമനിധി പോലുള്ള സംരംഭങ്ങളുടെ പ്രയോജനം പ്രവാസികള്‍ക്ക് ഉറപ്പാക്കാനും നീക്കം നടത്തണം. ക്രിയാത്മക നീക്കങ്ങളെ പോലും തുരങ്കം വെക്കാന്‍ ആരുതന്നെ ശ്രമിച്ചാലും എതിര്‍ത്തു തോല്‍പിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x