Currency

യുഎസിലേക്ക് കൂടുതൽ വിദ്യാർത്ഥികളെത്തുന്നത് ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്ന്

സ്വന്തം ലേഖകൻSaturday, June 24, 2017 11:55 am

ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിംഗ്, ഗണിത മേഖലകളിലെ പഠനത്തിനായാണ് കൂടുതൽ പേരും യുഎസിൽ എത്തുന്നത്

ചിക്കാഗോ: വിദ്യാഭ്യാസ ആവശ്യത്തിനായി യു എസിലേക്ക് എത്തുന്നവരും അധികവും ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന്. കഴിഞ്ഞ വർഷം മാത്രം ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും യഥാക്രമം 362,368 , 206,698 വിദ്യാർത്ഥികളാണ് യുഎസിൽ എത്തിയത്. 

ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിംഗ്, ഗണിത മേഖലകളിലെ പഠനത്തിനായാണ് കൂടുതൽ പേരും യുഎസിൽ എത്തുന്നത്. യുഎസിലെ  8,774 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 1.18 മില്യൺ വിദേശ വിദ്യാർത്ഥികൾ നിലവിൽ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. 

കഴിഞ്ഞ വർഷം മെയ് മാസത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ യുഎസിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ രണ്ട് ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഇതിൽ 79 ശതമാനം വിദ്യാർത്ഥികളും ഏഷ്യയിൽ നിന്നുള്ളവരാണ്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x