73 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യ പട്ടികയില്‍ വന്‍ കുതിപ്പ് നടത്തിയത്. 2014ലെ റാങ്കിംഗില്‍ വളരെയധികം പിന്നിലായിരുന്ന ഇന്ത്യ 99ാം സ്ഥാനത്തായിരുന്നു. എന്നാല്‍ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നിലവില്‍ 26-ാം സ്ഥാനത്താണ് ഇന്ത്യ.
ലണ്ടന്‍: ലോക ബാങ്കിന്റെ ഊര്‍ജ വിതരണപ്പട്ടികയില് ഇന്ത്യ വന്‍ കുതിപ്പോടെ സ്ഥാനക്കയറ്റം നേടി. 73 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യ പട്ടികയില്‍ വന്‍ കുതിപ്പ് നടത്തിയത്. 2014ലെ റാങ്കിംഗില്‍ വളരെയധികം പിന്നിലായിരുന്ന ഇന്ത്യ 99ാം സ്ഥാനത്തായിരുന്നു. എന്നാല്‍ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നിലവില്‍ 26-ാം സ്ഥാനത്താണ് ഇന്ത്യ. കേന്ദ്ര ഊര്‍ജമന്ത്രി പീയുഷ് ഗോയലാണ് ഇന്ത്യയുടെ നേട്ടത്തെപ്പറ്റി വെളിപ്പെടുത്തിയത്.
ഈ സ്ഥാനക്കയറ്റം ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ രാജ്യത്തിനു കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.