പ്ലാസ്റ്റിക് നോട്ടുകളുടെ വ്യാജന് നിര്‍മിക്കാന്‍ ബുദ്ധിമുട്ടാണെന്നും അഞ്ചുവര്‍ഷമാണ് അവയുടെ ശരാശരി കാലയളവ് എന്നതുമാണ് പ്രത്യേകതയായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
ന്യൂഡല്‍ഹി: പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍. നിര്‍മാണം തുടങ്ങുന്നതിനായി സാമഗ്രികള്‍ ശേഖരിച്ചു തുടങ്ങിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്ജുന് രാം മേഘ്വാല് പാര്‍ലമെന്റില്‍ അറിയിച്ചു. ലോക്സഭയിലെ ചോദ്യത്തിന് എഴുതി നല്കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. 2014 ഫെബ്രുവരിയില്‍, 10 രൂപയുടെ ഒരു ലക്ഷം കോടി പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും വ്യത്യസ്തമായ അഞ്ചു നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നോട്ടുകള്‍ ഇറക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. കൊച്ചി, മൈസൂര്‍, ജയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് നോട്ടുകള്‍ ഇറക്കാന്‍ പദ്ധതി.
സുരക്ഷാ നാരില്ലാത്ത 1000 രൂപയുടെ നോട്ടുകള്‍ ലഭിച്ചതായി 2015 ഡിസംബറില്‍ സര്‍ക്കാരിന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി മറ്റൊരു ചോദ്യത്തിന് മന്ത്രി പ്രതികരിച്ചു. നാസിക്കിലെ കറന്‍സി നോട്ട് പ്രസ്സില്‍ നിന്നാണ് ഇവ ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും സുരക്ഷാവീഴ്ചയ്ക്കു പിന്നിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലാസ്റ്റിക് നോട്ടുകളുടെ വ്യാജന് നിര്‍മിക്കാന്‍ ബുദ്ധിമുട്ടാണെന്നും അഞ്ചുവര്‍ഷമാണ് അവയുടെ ശരാശരി കാലയളവ് എന്നതുമാണ് പ്രത്യേകതയായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കള്ളനോട്ട് തടയുക എന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയയാണ് ആദ്യം പ്ലാസ്റ്റിക് നോട്ട് പുറത്തിറക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Howdy! This is my first visit to your blog! We are a collection of volunteers and starting a new initiative in a community
in the same niche. Your blog provided us valuable information to work on. You have
done a outstanding job!
Just desire to say your article is as astonishing. The clearness in your post is just nice and i could assume you
are an expert on this subject. Well with your permission allow me to grab your feed to keep updated with forthcoming post.
Thanks a million and please carry on the enjoyable work.