Currency

ഉംറ തീര്‍ത്ഥാടകരുടെ കാര്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

സ്വന്തം ലേഖകന്‍Sunday, March 10, 2019 12:20 pm

റിയാദ്: ഈ വര്‍ഷം ഇന്ത്യയില്‍ നിന്നെത്തിയ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞതായി ഹജ്ജ്- ഉംറ മന്ത്രാലയം. സെപ്റ്റംബര്‍ 11 മുതല്‍ മാര്‍ച്ച് 7 വരെയുള്ള കാലയളവില്‍ വിദേശ രാജ്യങ്ങളില്‍ ഉംറ നിര്‍വ്വഹിക്കാനെത്തിയത് 40,85,775 തീര്‍ത്ഥാടകരാണെന്നാണ് ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചത്. എന്നാല്‍ ഈ കാലയളവില്‍ അനുവദിച്ച ഉംറ വിസകളുടെ എണ്ണം 45,66,632 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നാണ്. 981131 തീര്‍ത്ഥാടകര്‍ പാകിസ്ഥാനില്‍ നിന്നെത്തി. രണ്ടാം സ്ഥാനത്ത് ഇന്തോനേഷ്യയാണ്. എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നെത്തിയത് 4,21,697 തീര്‍ത്ഥാടകരാണ്.

ഉംറ നിര്‍വ്വഹിക്കാനെത്തുന്ന തീര്‍ത്ഥാടകര്‍ക്കുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിനാല്‍ ഈ വര്‍ഷം ഉംറ നിര്‍വ്വഹിക്കാനെത്തിയ അനധികൃത തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x