Currency

ഓസോണ്‍ പാളിയുടെ തകര്‍ച്ച; മരണങ്ങളില്‍ ഇന്ത്യ ഒന്നാമത്

സ്വന്തം ലേഖകന്‍Wednesday, February 15, 2017 4:34 pm

ഓസോണ്‍ പാളിയുടെ തകര്‍ച്ച മൂലം മലിന വായു ശ്വസിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ ഓസോണ്‍ പാളിയുടെ തകര്‍ച്ച മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച്ച് എകദേശം 2.54 ലക്ഷം പേരാണ് മരിച്ചത്.

ന്യൂഡല്‍ഹി: ഓസോണ്‍ പാളിയുടെ തകര്‍ച്ച മൂലം മലിന വായു ശ്വസിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ ഓസോണ്‍ പാളിയുടെ തകര്‍ച്ച മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച്ച് എകദേശം 2.54 ലക്ഷം പേരാണ് മരിച്ചത്. ബ്രിട്ടീഷ്, വാഷിങ്ടണ്‍ യൂണിവേഴ്സിറ്റികളുടെ സഹകരണത്തോടെ ഹെല്‍ത്ത് ഇഫക്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് സംബന്ധിച്ച് പഠനഫലം പ്രസിദ്ധീകരിച്ചത്.

ബംഗ്ലാദേശിനെക്കാള്‍ 13 ഇരട്ടിയും പാകിസ്താനെക്കാള്‍ 21 ഇരട്ടിയും കൂടുതലാണ് ഇന്ത്യയിലെ മരണം. അതേസമയം ലോകത്തിലെ 92 ശതമാനം ആളുകളും ശ്വസിക്കുന്നത് മലിനമായ വായുവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂരിപക്ഷം പ്രദേശങ്ങളിലും മലിനീകരണം ഉയരുകയാണെന്നും പഠനത്തില്‍ പറയുന്നു. നിലവിലെ മലിനീകരണ സാഹചര്യത്തില്‍ ഇന്ത്യക്ക് അധികകാലം മുന്നോട്ട് പോകാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x