Currency

സാമ്പത്തിക വളര്‍ച്ച: 2025 ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് പഠനം

സ്വന്തം ലേഖകന്‍Wednesday, July 12, 2017 11:45 am

അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളില്‍ 2025 ഓടെ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ച 7.7 ശതമാനമാകുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ന്യൂഡല്‍ഹി: ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് പഠനം. അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളില്‍ 2025 ഓടെ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് സൂചിപ്പിക്കുന്നത്.

രാജ്യത്തിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ച 7.7 ശതമാനമാകുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം ആഗോള വളര്‍ച്ചാനിരക്കില്‍ സാമ്പത്തിക കേന്ദ്രമായിരുന്ന ചൈനയുടെ അടുത്തെത്തിയിരിക്കുകയാണ് ഇന്ത്യയെന്നും പഠനം സൂചിപ്പിക്കുന്നു.

വ്യത്യസ്ത മേഖലകളിലുള്ള ഇന്ത്യയുടെ അതിവേഗ വളര്‍ച്ചയെക്കുറിച്ചാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ പഠനം വ്യക്തമാക്കുന്നത്. വാഹനങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ സങ്കീര്‍ണ്ണമായ മേഖലകളിലുള്ള രാജ്യത്തിന്റെ വളര്‍ച്ചയെക്കുറിച്ച് പഠനത്തില്‍ വിലയിരുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x