Currency

കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കു ഏർപ്പെടുത്തിയ ബാങ്ക് ഗാരന്റി ഇന്ത്യ പിൻവലിച്ചു

സ്വന്തം ലേഖകൻMonday, September 4, 2017 7:41 pm

കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നിലവിൽ സർക്കാർ ഏജൻസികൾക്ക് മാത്രമാണ് അനുമതിയുള്ളത്. ഈ സാഹചര്യത്തിലാണ് ബാങ്ക് ഗാരന്റി പിൻവലിച്ചത്.

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് എത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാങ്ക് ഗാരന്റി നിര്‍ബന്ധിതമാക്കിയ തീരുമാനം ഇന്ത്യൻ സർക്കാർ പിൻവലിച്ചു. 2500 യുഎസ് ഡോളറോ അല്ലെങ്കില്‍ തത്തുല്യമായ 720 കുവൈറ്റ് ദിനാറിന്റെ ബാങ്ക് ഗാരന്റി തൊഴിലുടമ നല്‍കിയാല്‍ മാത്രമേ സ്ത്രീകളായ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് യാത്രാനുമതി ലഭിക്കുകയുള്ളൂവെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതാണ് റദ്ദാക്കിയത്.

കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നിലവിൽ സർക്കാർ ഏജൻസികൾക്ക് മാത്രമാണ് അനുമതിയുള്ളത്. ഈ സാഹചര്യത്തിലാണ് ബാങ്ക് ഗാരന്റി പിൻവലിച്ചത്.

കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുമതിയുള്ള ഏജൻസികൾ

  • Non –Resident Keralites Affairs Department (NORKA-ROOTS), Thiruvananthapuram, Kerala
  • Overseas Development and Employment Promotion Consultants Ltd. (ODEPC), Thiruvananthapuram, Kerala
  • Overseas Manpower Corporatiion Limited (OMCL), Chennai, Tamil Nadu
  • Uttar Pradesh Financial Corporation, Government of Uttar Pradesh (UPFC). Kanpur, Telanga
  • Overseas Manpower Company (TOMCOM) Hyderabad
  • The Overseas Manpower Company Andra Pradesh Govt. Andhra Pradesh.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x