Currency

ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ എഫ്.സി.സി. ചെയര്‍മാന്‍

സ്വന്തം ലേഖകന്‍Thursday, January 26, 2017 11:16 am

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അജിത് പൈയെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്റെ മുപ്പത്തിനാലാമത് ചെയര്‍മാനായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ജനുവരി 23നാണ് ലഭിച്ചത്. പുതിയ നിയമനത്തില്‍ നന്ദിയുണ്ടെന്നും ഏല്‍പ്പിച്ച ഉത്തരവാദിത്വം കഴിവിന്റെ പരമാവധി ഭംഗിയായി നിര്‍വഹിക്കുമെന്നും ഡിജിറ്റല്‍ ഏയ്ജിന്റെ ആനുകൂല്യം എല്ലാ അമേരിക്കക്കാര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും പൈ പറഞ്ഞു.

1971 ല്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഡോക്ടര്‍മാരായ മാതാപിതാക്കളുടെ മകനായ അജിത് ഹാര്‍വാര്‍ഡ്, ഷിക്കാഗോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x