Currency

യുഎസ് നയതന്ത്ര പ്രതിനിധിയെ വെടിവച്ചത് ഇന്ത്യക്കാരന്‍

സ്വന്തം ലേഖകന്‍Wednesday, January 11, 2017 11:26 am

എഫ്ബിഐയും മെക്‌സിക്കോ പൊലിസും നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ സഫര്‍ സിയ (31) അറസ്റ്റിലായി. വിസ നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാഷിംഗ്ടണ്‍: മെക്‌സിക്കോയിലെ ജലിസ്‌കോയില്‍ യുഎസ് നയതന്ത്ര പ്രതിനിധി ക്രിസ്റ്റഫര്‍ ആഷ്‌ക്രാഫ്റ്റിനെ വെടിവച്ചത് ഇന്ത്യക്കാരന്‍. എഫ്ബിഐയും മെക്‌സിക്കോ പൊലിസും നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ സഫര്‍ സിയ (31) അറസ്റ്റിലായി. വിസ നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

Indian-American-1

പ്രതിയുടെ പക്കല്‍ നിന്ന് കൈത്തോക്കും വയ്പുമുടിയും കണ്ടെടുത്തു. വെടിവയ്പിനുശേഷം രക്ഷപ്പെട്ടപ്പോള്‍ ആളറിയാതിരിക്കാന്‍ സഫര്‍ വയ്പുമുടി ധരിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയതിനു യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മെക്‌സിക്കോയിലെ സര്‍ക്കാരിന് നന്ദി പറഞ്ഞു. സഫര്‍ ഇനി യുഎസില്‍ വിചാരണ നേരിടും. വെടിയേറ്റ ക്രിസ്റ്റഫര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x