Currency

ജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ചു; അമേരിക്കയിൽ ഇന്ത്യൻ വംശജയ്ക്കെതിരെ നിയമ നടപടി

സ്വന്തം ലേഖകൻFriday, September 9, 2016 9:42 am

ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയെ ക്രൂരമായ പീഢനത്തിനു വിധേയയാക്കിയതിന്റെ പേരില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജയായ ഐടി കമ്പനി സിഇഒയ്ക്കെതിരെ നിയമനടപടി.

ന്യൂയോർക്ക്: ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയെ ക്രൂരമായ പീഢനത്തിനു വിധേയയാക്കിയതിന്റെ  പേരില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജയായ ഐടി കമ്പനി സിഇഒയ്ക്കെതിരെ നിയമനടപടി. റോസ് ഇന്റര്‍നാഷണലിന്റെ സിഇഒ ആയ ഹിമാന്‍ഷു ഭാട്ടിയയ്ക്ക് നേരെയാണ് അമേരിക്ക നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.

ജോലിക്കാരിയായ ഷീല നിങ്വാളിനു കൃത്യമായി ശമ്പളമോ ആഹാരമോ കൊടുത്തില്ലെന്നും ഇക്കാര്യം പുറത്തുപറയുമെന്ന് മനസിലാക്കിയ ഹിമാന്‍ഷു ഭാട്ടിയ കരാറില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്നും തൊഴില്‍ പ്രശ്‌നങ്ങളില്ലെന്നും പറയുന്ന കരാറില്‍ ഒപ്പിടാന്‍ പറയുകയായിരുന്നു. എന്നാല്‍ ഒപ്പിടാന്‍ തയ്യാറാകാത്ത ഷീലയെ ജോലിയില്‍ നിന്ന് പുറത്താക്കി. വളർത്തു നായയുടെ കൂട്ടിലാണു ഷീലയെ താമസിപ്പിച്ചിരുന്നതെന്നും യുഎസ് ലേബര്‍ സെക്രറ്ററിക്ക് നല്‍കിയ പരാതിയിൽ പറയുന്നു.

ജോലിക്കാരിയുടെ പാസ്പോര്‍ട്ട് വാങ്ങിവെച്ച ഹിമാന്‍ഷു വീടിന് പുറത്തേക്ക് ഇവര്‍ ഇറങ്ങുന്നതും തടഞ്ഞിരുന്നു. നല്ല ശമ്പളവും ഭക്ഷണവും താമസസൗകര്യവും വാഗ്ദാനം ചെയ്താണ് ഇന്ത്യയില്‍നിന്ന് ജോലിക്കെത്തിയതെന്ന് ഷീല പറയുന്നു. ഒരു മാസം 400 യുഎസ് ഡോളര്‍ ആണ് വേതനമായി പറഞ്ഞിരുന്നതെന്നും അവർ അറിയിച്ചു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x