അക്രമങ്ങൾക്കു പരിഹാരം കണ്ടെത്താൻ കോൺഗ്രസിനു ബാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.
വാഷിംഗ്ടൺ: അക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ രാജ്യത്തെ തോക്ക് നിയന്ത്രണ നിയമങ്ങൾ കർശനമാക്കണമെന്നു യുഎസ് കോൺഗ്രസിനെ ഇന്ത്യൻ വംശജരായ പ്രതിനിധികൾ. ലാസ് വേഗാസ് കൂട്ടക്കൊലയ്ക്കു പിന്നാലെയാണു പ്രമീള ജയ്പാൽ അടക്കമുള്ളവർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. അക്രമങ്ങൾക്കു പരിഹാരം കണ്ടെത്താൻ കോൺഗ്രസിനു ബാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം തോക്ക് നിയന്ത്രണ നിയമങ്ങൾ കർശനമാക്കണമെന്നു വാദിച്ചു ഡമോക്രാറ്റ് പാർട്ടി രംഗത്തുണ്ടെങ്കിലും വിഷയം പരിഗണിക്കാൻ റിപ്പബ്ലിക്കൻ ഭരണകൂടം ഇതുവരെയും തയാറായിട്ടില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തോക്കുനിയമങ്ങൾ പിന്നീടു ചർച്ചചെയ്യാമെന്നു പറഞ്ഞ് ഒഴിയുകയായിരുന്നു.
ഇതുസംബന്ധിച്ചു നിലവിൽ കോൺഗ്രസിന്റെ പരിഗണനയിലുള്ള നിർദേശങ്ങൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നവയാണെന്നും ആക്ഷേപമുണ്ട്. തോക്കു നിയന്ത്രണത്തെ ശക്തമായി എതിർക്കുന്ന നാഷനൽ റൈഫിള്‍ അസോസിയേഷന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ഈ ബില്ലുകളിലൊന്ന് തോക്കിനു സൈലന്‍സര്‍ വാങ്ങുന്നതിനുള്ള നിയന്ത്രണം ഇളവ് ചെയ്യുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.