18300 അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിലാണ് ഇന്ത്യൻ വംശജൻ ഉൾപ്പെടുന്നത്.
ചിക്കാഗോ: നാസ പുതിയതായി തെരഞ്ഞെടുത്ത പന്ത്രണ്ടംഗ ബഹിരാകാശസഞ്ചാരികളുടെ സംഘത്തിൽ ഇന്ത്യൻ വംശജനും. 18300 അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിലാണ് 39കാരനായ ലെഫ്റ്റനന്റ് കേണൽ രാജ ഗ്രിന്ദർ ചാരിയും ഉൾപ്പെടുന്നത്.
എംഐടിയിൽ നിന്നും എയറോനോട്ടിക്സ് ആൻഡ് ആസ്ട്രോനോട്ടിക്സിൽ മാസ്റ്റേർസ് ബിരുദം സ്വന്തമാക്കിയ അദ്ദേഹം കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ നാസ തെരഞ്ഞെടുത്ത ഏറ്റവും വലിയ ബഹിരാകാശസഞ്ചാരി സംഘത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ലോവ വാട്ടർലൂ സ്വദേശിയായ ചാരിയുടെ പിതാവ് ഇന്ത്യൻ പൗരനാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.