ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസ് ഓഫിസ് ഓഫ് മാനേജ്മെന്റ് ആന്റ് ഓഫിസ് തലപ്പത്ത് ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ നീരാ റ്റണ്ടനെ നോമിനേറ്റ് ചെയ്തതായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകയായ നീരക്ക് സുപ്രധാന ചുമതല നല്‍കിയതില്‍ പാര്‍ട്ടി നേതൃത്വവും, അതോടൊപ്പം ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ചിലരും രംഗത്തെത്തി.
ഗവണ്മെന്റിന്റെ ബജറ്റ് തയ്യാറാക്കല്‍ ഉള്‍പ്പെടെ വിപുലമായ അധികാരങ്ങളാണ് നീരയില്‍ നിക്ഷിപ്തമാകുക. സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് തിങ്ക്ടാങ്കിന്റെ പ്രസിഡന്റായാണ് നിലവില്‍ നീര പ്രവര്‍ത്തിക്കുന്നത്. അതേസമയം നിരവധി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ നീരയുടെ നിയമനം സെനറ്റ് അംഗീകരിക്കുന്നതിന് സിറോ ചാന്‍സ് മാത്രമാണെന്ന് റിപ്പബ്ലിക്കന്‍ സീനിയര്‍ സെനറ്റര്‍ ടെക്സസില്‍ നിന്നുള്ള ജോണ്‍ കോന്നന് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.