അമേരിക്കന്‍ ഓഹരിവ്യാപാരകേന്ദ്രമായ വാള്‍സ്ട്രീറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഭരാരെയെ പ്രശസ്തനാക്കിയത്. ന്യൂയോര്‍ക്കില്‍ പല വമ്പന്മാര്ക്കെതിരെയും അഴിമതിക്കേസില്‍ ഒട്ടേറെ രാഷ്ട്രീയക്കാര്ക്കുനേരേയും ഭരാരെ നിയമ നടപടി സ്വീകരിച്ചിരുന്നു.
ന്യൂയോര്‍ക്ക്: രാജിവെക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ വംശജനായ ന്യൂയോര്‍ക്ക് അറ്റോര്‍ണിയെ ട്രംപ് ഭരണകൂടം പുറത്താക്കി. ഇന്ത്യന്‍ വംശജനായ പ്രീത് ഭരാരെയെയാണ് പുറത്താക്കിയത്. മുന്‍ ഭരണത്തില്‍ ബരാക് ഒബാമ നിയമിച്ചവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി അറ്റോര്ണിമാരോട് രാജിവെക്കാന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പ്രീത് ഭരാരെ നിരസിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കല്‍.
ബരാക് ഒബാമ നിയമിച്ച 46 അറ്റോര്ണിമാരോടാണ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജിയാവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ഭരാരെ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ ഓഹരിവ്യാപാരകേന്ദ്രമായ വാള്‍സ്ട്രീറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഭരാരെയെ പ്രശസ്തനാക്കിയത്. ന്യൂയോര്‍ക്കില്‍ പല വമ്പന്മാര്ക്കെതിരെയും അഴിമതിക്കേസില്‍ ഒട്ടേറെ രാഷ്ട്രീയക്കാര്ക്കുനേരേയും ഭരാരെ നിയമ നടപടി സ്വീകരിച്ചിരുന്നു.
2013ല്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ അമേരിക്കയില്‍ അറസ്റ്റുചെയ്ത സംഭവത്തില്‍ ശക്തമായി പ്രതികരിച്ചതും ഭരാരെയാണ്. പഞ്ചാബിലെ ഫിറോസ്പുരിലാണ് ഭരാരെ ജനിച്ചത്. 2009ലാണ് അദേഹം അറ്റോര്‍ണിയായി സ്ഥാനം ഏറ്റെടുത്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.