
വാഷിങ്ടണ്‍: അമേരിക്കന്‍ സെനറ്റിലേക്കു മത്സരിക്കാന്‍ ഇന്ത്യന്‍ വംശജയായ മാന്‍ഹട്ടന്‍ സിറ്റി മേയറും. 54കാരിയായ ഉഷ റെഡ്ഡിയാണ് കനാസ് സ്റ്റേറ്റില്‍നിന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. കന്‍സാസിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ പാറ്റ് റോബര്‍ട്സ് വീണ്ടും മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഉഷ താല്‍പര്യം പ്രകടിപ്പിച്ചത്. റിപ്പബ്ലിക്കന്‍ കോട്ടയയായ കന്‍സാസില്‍ 1932നുശേഷം ഡെമോക്രാറ്റുകള്‍ക്ക് ജയിക്കാനായിട്ടില്ല. ആഗസ്റ്റ് നാലിനു നടക്കുന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഉഷ ഉള്‍പ്പെടെ നാലു സ്ഥാനാര്‍ഥികളാണുള്ളത്. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ഏഴു സ്ഥാനാര്‍ഥികളുമുണ്ട്.
കന്‍സാസ് അഭിമൂഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ സെനറ്റില്‍ അവതരിപ്പിക്കാന്‍ കഴിയുകയെന്നത് അഭിമാനകരമായ ഒരു പദവിയാണ്. അക്കാര്യത്തില്‍ ജനതയുടെ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്നു ഉഷ പ്രസ്താവനയില്‍ പറഞ്ഞു. 1973ല്‍ എട്ടാം വയസ്സില്‍ ആന്ധ്രപ്രദേശില്‍ നിന്നാണ് മാതാപിതാക്കള്‍ക്കൊപ്പം ഉഷ റെഡ്ഡി അമേരിക്കയില്‍ എത്തിയത്. അധ്യാപികയും എജുക്കേഷന്‍ യൂണിയന്‍ ലീഡറുമായ ഉഷ രണ്ടു തവണ മാന്‍ഹട്ടന്‍ സിറ്റി കമ്മീഷനിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2013ല്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഉഷ 2017ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2016-2017 ആദ്യമായി മേയറായി. 2020 ജനുവരിയിലും മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
കന്‍സാസില്‍ മേയര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ് ഉഷ. മാത്രമല്ല, കന്‍സാസ് മേയറായിരിക്കെ സെനറ്റിലേക്കു മത്സരിക്കുന്ന ആദ്യ വ്യക്തിയുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.