
അബുദാബി: യുഎഇയില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കിനോക്കാതെ വിമാനത്തില്‍ നാട്ടിലെത്തിക്കും. മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസലോകത്തു നിന്നുള്ള ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് നടപടി. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിലേക്കും ഒറ്റ നിരക്ക് മാത്രമാകും ഇനി ഈടാക്കുക.
അബുദാബി ഒഴികെയുള്ള എമിറേറ്റുകളില്‍ പുതിയ തീരുമാനം ബാധകമാവും. എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്‌സ്പ്രസിലും പുതിയ തീരുമാനപ്രകാരം മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
എയര്‍ ഇന്ത്യയില്‍ കാര്‍ഗോയുടെ ചുമതലയുള്ള അറേബ്യന്‍ ട്രാവല്‍സാണ് തീരുമാനം കൈക്കൊണ്ടത്. ഇതോടെ ദുബായിയില്‍നിന്നു മൃതദേഹങ്ങള്‍ കൊച്ചിയില്‍ എത്തിക്കാന്‍ 2000 ദിര്‍ഹത്തില്‍ താഴെ മാത്രമേ ചെലവാകൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.