Currency

പൊതുമാപ്പ് കേന്ദ്രത്തില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സന്ദര്‍ശനം നടത്തി

സ്വന്തം ലേഖകന്‍Thursday, September 20, 2018 12:55 pm

റിയാദ്: റാസല്‍ഖൈമയിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ സന്ദര്‍ശനം നടത്തി. പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്താന്‍ അനധികൃതരായി രാജ്യത്തു തങ്ങുന്ന എല്ലാ ഇന്ത്യക്കാരും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആദ്യം റാക് ഐ ആര്‍ സിയിലാണ് കോണ്‍സുല്‍ ജനറല്‍ എത്തിയത്. ദുബായിലും വടക്കന്‍ എമിറേറ്റുകളിലുമായി 3500 ളം ഇന്ത്യക്കാരാണ് ഇതിനകം പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ രംഗത്തു വന്നത്. ഇവരില്‍ നല്ലൊരു പങ്കും രേഖകള്‍ ശരിപ്പെടുത്തി യു.എ.ഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നരാണെനന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

പൊതുമാപ്പ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍സുല്‍ ജനറല്‍ സംതൃപ്തി രേഖപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x