Currency

ഹാജിമാര്‍ക്ക് സേവനം; ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മൊബൈല്‍ ആപ് ശ്രദ്ധേയം

സ്വന്തം ലേഖകന്‍Wednesday, July 10, 2019 1:53 pm

ജിദ്ദ: ഹാജിമാര്‍ക്ക് സേവനവുമായി മൊബൈല്‍ അപ്ലിക്കേഷനുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വികസിപ്പിച്ച ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മൊബൈല്‍ ആപ്പ് ഹാജിമാര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഹാജിമാരുടെ സൗകര്യങ്ങള്‍ സേവനങ്ങളും കൂടുതല്‍ മികവുറ്റതകുന്നതിനും പരാതികള്‍ക്ക് എളുപ്പം പരിഹാരം കാണുന്നതിനും ആപ് സഹായകരമാണ്.

അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിന് വിളിക്കുന്നതിനും സംവിധാനവും ആപ്പിലുണ്ട്. ഹജ്ജ് മിഷനില്‍ നിന്നും അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും അപ്പോള്‍ അറിയാന്‍ സാധിക്കും. ഹജ്ജ് കര്‍മ്മങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ വീഡിയോയും ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

പാസ്‌പോര്‍ട്ട്, താമസം, വിമാന വിവരങ്ങള്‍, ഹോസ്പിറ്റല്‍, അടുത്തുള്ള ഹോട്ടല്‍, ഷോപ്പിംഗ് തങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം, എന്നിവ എല്ലാം ഇതിലുണ്ട്. ഇതിനകം ഒന്നേകാല്‍ ലക്ഷം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഇപ്പോള്‍ ആന്‍ഡ്രോയിഡിലും ഐഫോണിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. പ്രൈവറ്റ് ഗ്രൂപ്പില്‍ എത്തുന്ന ഹാജിമാര്‍ക്കും വിവരങ്ങള്‍ ആപ്പിലൂടെ മനസ്സിലാക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x