
കുവൈത്ത്: കുവൈത്തില്‍ 2016 സെപ്റ്റംബര്‍ മുതല്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന് ആവശ്യം. കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത തെളിയിക്കാനായി ആരോഗ്യ മന്ത്രാലയമാണ് ഉന്നത വിദ്യാഭ്യാസമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ഉയര്‍ന്നതോടെയാണ് ആവശ്യം ഉയര്‍ന്നുവന്നത്.
ന്യൂഡല്‍ഹിയിലുള്ള കുവൈത്ത് എംബസി വഴി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്നാണ് ആവശ്യം. കുവൈത്തിലെ പബ്ലിക് ആശുപത്രികളില്‍ രണ്ടു വര്‍ഷത്തോളമായി നിരവധി ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ഇതുവരെയും അവരുടെ സര്‍ട്ടിഫിക്കറ്റിന്റെ സാധുത പരിശോധിച്ചിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.