Currency

കുവൈറ്റിൽ വീട്ടുജോലിക്കായെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നു

സ്വന്തം ലേഖകൻSunday, September 18, 2016 4:52 pm

പുതിയതായി വീട്ടുജോലിയിൽ പ്രവേശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണമാണ് കുറഞ്ഞ് വരുന്നത്. ഫിലിപ്പേനിൽ നിന്നുള്ളവരാണ് ഇപ്പോൾ കൂടുതലായും കുവൈറ്റിൽ വീട്ടുജോലിക്കായി എത്തുന്നത്.

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വീട്ടുജോലിക്കായി എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു വരുന്നതായി റിപ്പോർട്ട്. അതെസമയം വീട്ടുജോലിക്കാരുടെ ആകെ എണ്ണത്തിൽ ഇന്ത്യക്കാർ തന്നെയാണ് മുന്നിൽ. പുതിയതായി വീട്ടുജോലിയിൽ പ്രവേശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണമാണ് കുറഞ്ഞ് വരുന്നത്. ഫിലിപ്പേനിൽ നിന്നുള്ളവരാണ് ഇപ്പോൾ കൂടുതലായും കുവൈറ്റിൽ വീട്ടുജോലിക്കായി എത്തുന്നത്.

വീട്ടുജോലിക്കാരെ ലഭ്യമാക്കണമെങ്കില്‍ തൊഴിലുടമ മൂന്നുമാസത്തെ ശമ്പളം ബാങ്ക് ഗാരന്‍റിയായി നല്‍കണമെന്നതുള്‍പ്പെടെ നിബന്ധനകള്‍ മുന്നോട്ടുവെച്ചതാണ് ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പുതുതായി ഈ മേഖലയിലേക്ക് റിക്രൂട്ടിങ് നടക്കാത്തതിന്റെ കാരണമായി കരുതപ്പെടുന്നത്.

വീട്ടുജോലിക്കാരിൽ ഫിലിപ്പീനിൽ നിന്നുള്ളവർക്ക് പുറമെ ഘാന, മൊഗാദിശു എന്നിവിടങ്ങളില്‍നിന്നുള്ളവരുടെ എണ്ണവും കൂടുന്നുണ്ട്. ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്ക, ഇത്യോപ്യ, ഇന്തോനേഷ്യ, പാകിസ്താന്‍, നേപ്പാള്‍ എന്നിവിടങ്ങളിൽ നിന്നും കുവൈറ്റിൽ വീട്ടുജോലിക്കായി എത്തിയവരുടെ എണ്ണമാണു കുറയുന്നത്. വേലക്കാര്‍, ഡ്രൈവര്‍മാര്‍, പാചകക്കാര്‍ തുടങ്ങി ജോലികൾ ചെയ്യുന്നവരാണു ഇവർ.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x