Currency

ഡിസംബർ 25നും ജനുവരി 1നും കുവൈറ്റ് ഇന്ത്യൻ എംബസ്സി പ്രവർത്തിക്കുന്നതല്ല

സ്വന്തം ലേഖകൻSunday, December 24, 2017 9:10 pm

കുവൈറ്റ് സിറ്റി: ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 25നും പുതുവർഷാരംഭം പ്രമാണിച്ച് ജനുവരി ഒന്നിനും കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയ്ക്ക് അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രസ്തുത ദിവസങ്ങൾ എംബസ്സിയുടെ സേവനം ലഭിക്കുന്നതല്ല.

അതേസമയം അടിയന്തിര കൗൺസുലാർ സേവനങ്ങൾ ലഭ്യമാക്കാൻ എമർജൻസി ഈ ദിവസങ്ങളിലും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x