Currency

ഇഖാമ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സൗദി വിടാന്‍ അവസരം; വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ എംബസി

സ്വന്തം ലേഖകന്‍Monday, October 14, 2019 11:58 am

റിയാദ്: ഇഖാമ പുതുക്കാന്‍ കഴിയാത്ത ഇന്ത്യക്കാര്‍ക്ക് സൗദി വിടാന്‍ അവസരമെന്ന വാര്‍ത്ത ഇന്ത്യന്‍ എംബസി നിഷേധിച്ചു. തികച്ചും അടിസ്ഥാന രഹിതമായ വര്‍ത്തയാണ് പ്രചരിച്ചതെന്ന് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി ക്ഷേമകാര്യ വിഭാഗം കോണ്‍സുലര്‍ ദേശ് ബന്ധു ഭാട്ടി പറഞ്ഞു. എംബസി ഇത്തരത്തില്‍ യാതൊരുവിധ പ്രതികരണമോ വാര്‍ത്താ കുറിപ്പോ ഇറക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാട്ടിലേക്ക് മടങ്ങാന്‍ ഞായറാഴ്ച്ച മുതല്‍ യാത്രാ രേഖകള്‍ നല്‍കിത്തുടങ്ങുമെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. തിരിച്ചറിയല്‍ രേഖയായ ഇഖാമ പുതുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായതും ഹറൂബില്‍ അകപ്പെട്ടതുമായ ഇന്ത്യക്കാര്‍ക്ക് നാടുകടത്തല്‍ കേന്ദ്രം വഴി സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചതായാണ് വാര്‍ത്ത പ്രചരിച്ചത്.

ഹൗസ് ഡ്രൈവര്‍ വിസയിലുള്ളവര്‍ക്കും വ്യക്തിഗത വിസയിലുള്ളവര്‍ക്കും സ്വദേശത്തേക്കു മടങ്ങാന്‍ കഴിയുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത്തരത്തില്‍ യാതൊരു അറിയിപ്പും ഇന്ത്യന്‍ എംബസി ഇതുവരെ നല്‍കിയിട്ടില്ലെന്ന് ദേശ് ബന്ധു ഭാട്ടി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x