Currency

യാത്രാരേഖകള്‍ ഇല്ലാത്ത പ്രവാസികള്‍ക്ക് നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ എംബസി

സ്വന്തം ലേഖകന്‍Saturday, September 12, 2020 4:20 pm
embassy-kuw

കുവൈത്ത് സിറ്റി: യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് രജിസ്‌ട്രേഷന്‍ സംവിധാനമൊരുക്കി കുവൈത്തിലെ ഇന്ത്യന്‍ എംബസി. പാസ്‌പോര്‍േട്ടാ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവരാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. രജിസ്‌ട്രേഷന്‍ ഫോം എംബസി കോണ്‍സുലാര്‍ ഹാളിലും, പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളിലും ലഭ്യമാക്കിയതായി എംബസി അറിയിച്ചു.

എംബസി വെബ്സൈറ്റില്‍ ഗൂഗിള്‍ ഫോം വഴിയും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകന്റെ യഥാര്‍ത്ഥ പാസ്‌പോര്‍ട്ട് നമ്പറോ കൈയിലുള്ള എമര്‍ജ്ജന്‍സി സര്‍ട്ടിഫിക്കറ്റ് നമ്പറോ ആയിരിക്കും രജിസ്‌ട്രേഷന്‍ നമ്പറായി പരിഗണിക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ണമായും സൗജന്യമാണ്.

ഏപ്രിലില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഒരു മാസത്തെ പൊതുമാപ്പ് അനുവദിച്ചിരുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ സമയത്തിനു പൂര്‍ത്തിയാകാത്തതിനാല്‍ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇളവ് പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഇത്തരക്കാര്‍ക്ക് ഒരു തവണ കൂടി ഇളവ് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് എംബസി. ഇതിന്റെ ഭാഗമായാണ് പുതിയ രജിസ്‌ട്രേഷന്‍ നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x