Currency

ഓഡിറ്റോറിയം നൽകുന്നത് സംബന്ധിച്ച് കുവൈറ്റ് ഇന്ത്യൻ എംബസ്സി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

സ്വന്തം ലേഖകൻThursday, September 22, 2016 9:23 am

റജിസ്റ്റർ ചെയ്യപ്പെട്ട സംഘടനകൾക്ക് മാത്രമേ ഓഡിറ്റോറിയം നൽകുകയുള്ളൂ എന്നും ഇവർ പരിപാടി നടക്കുന്നതിനു രണ്ടാഴ്ച മുമ്പെങ്കിലും ബുക്ക് ചെയ്യണമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ പ്രവാസി സംഘടനകൾക്ക് വിവിധ പരിപാടികൾക്കായി എംബസ്സി ഓഡിറ്റോറിയം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. റജിസ്റ്റർ ചെയ്യപ്പെട്ട സംഘടനകൾക്ക് മാത്രമേ ഓഡിറ്റോറിയം നൽകുകയുള്ളൂ എന്നും ഇവർ പരിപാടി നടക്കുന്നതിനു രണ്ടാഴ്ച മുമ്പെങ്കിലും ബുക്ക് ചെയ്യണമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു. 250 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഓഡിറ്റോറിയം.

മറ്റു മാർഗനിർദേശങ്ങൾ

  • കലാ സാംസ്കാരിക വിദ്യാഭ്യാസ സംബന്ധ പരിപാടികൾക്കായി എംബസി ഓഡിറ്റോറിയം ആവശ്യമുള്ള സംഘടനകൾ പരിപാടിക്ക് രണ്ടാഴ്ച മുമ്പ് എംബസി ഉദ്യോഗസ്ഥരായ യശ്വന്ത് ചപ്തലിവാർ , കെ എസ് എസ് നായിഡു എന്നിവരിൽ ആരെങ്കിലുമായി 97229915,65668644 ഈ നമ്പറുകളിൽ ബന്ധപ്പെടുക
  • ഭക്ഷണ വിതരണത്തോടെയുള്ള പരിപാടിയ്ക്ക് നാല് മണിക്കൂർ ഓഡിറ്റോറിയം ഉപയോഗിക്കുന്നതിനു വാടക 350 ദിനാർ
  • ഭക്ഷണം ഇല്ലെങ്കിൽ 300 ദിനാർ 
  • ഓഡിറ്റോറയം നൽകുമെന്ന് അറിയിപ്പ് കിട്ടിയാൽ ഫീസ് പണമായി എംബസ്സിയിൽ അടക്കണം
  • ബുക്ക് ചെയ്തവർ പരിപാടി റദ്ദാക്കുകയാണെങ്കിൽ ഫീസ് തിരികെ നൽകില്ല, എന്നാൽ പരിപാടി റദ്ദാക്കാൻ കാരണം എംബസ്സി ആണെങ്കിൽ പണം തിരികെ നൽകും

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x