സീറ്റുകളും, ടോയിലറ്റുകളും ആധുനികരീതിയിലേക്ക് മാറ്റിയിട്ടുണ്ട്. മാർഗനിർദേശങ്ങൾക്ക് അനുസൃതമായി സാമൂഹിക-സാംസ്കാരിക പരിപാടികൾക്കായി ഇന്ത്യക്കാർക്ക് ഓഡിറ്റോറിയം ഉപയോഗപ്പെടുത്താവുന്നതാണ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയം നവീകരിച്ചു. സീറ്റുകളും, ടോയിലറ്റുകളും ആധുനികരീതിയിലേക്ക് മാറ്റിയിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന മാർഗനിർദേശങ്ങൾക്ക് അനുസൃതമായി സാമൂഹിക-സാംസ്കാരിക പരിപാടികൾക്കായി ഇന്ത്യക്കാർക്ക് ഓഡിറ്റോറിയം ഉപയോഗപ്പെടുത്താവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
മാർഗനിർദേശങ്ങൾ
- എംബസ്സിയിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന ഇന്ത്യൻ അസോസിയേഷനുകൾക്കാണ് ഓഡിറ്റോറിയം ലഭിക്കുക
- ഓഡിറ്റോറിയം ആവശ്യമുള്ള അസോസിയേഷനുകൾ എംബസിയുമായി ബന്ധപ്പെടേണ്ടതാണ്. B.S. Bisht, Attache (Commercial / PIC) (Mobile: 97229917) E-mail: sscom@indembkwt.org / sspic@indembkwt.org അലെങ്കിൽ K.S.S. Naidu (Mobile: 65668644) indcommunity@indembkwt.org എന്നിവരുമായി ബന്ധപ്പെടാം.
- നാലുമണിക്കൂർ നേരത്തേക്ക് 350 ദിനാർ ആണ് ഭക്ഷണത്തോട് കൂടിയ പരിപാടികൾ നടത്താൻ ഫീസ്. ഭക്ഷണമില്ലാത്ത പക്ഷം 300 ദിനാറും.
- പരിപാടി നടക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിൽ ബുക്ക് ചെയ്തിരിക്കണം
- എംബസ്സിയുടെ ഭാഗത്തുനിന്നുള്ള കാരണത്താൽ പരിപാടി ഉപേക്ഷിക്കേണ്ടി വന്നാൽ ഫീസ് മുഴുവനായും തിരികെ നൽകുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.