
കുവൈറ്റ് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തി കുവൈറ്റ് വിടാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റ് ഫെബ്രുവരി നാലു മുതൽ നൽകിത്തുടങ്ങുമെന്നു ഇന്ത്യൻ എംബസി അറിയിച്ചു. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിനായി ആദ്യദിനം മുതൽ തന്നെ വലിയ തിരക്കാണു അനുഭവപ്പെടുന്നത്. അപേക്ഷകളുടെ നടപടികൾ പൂർത്തിയാക്കി പ്രിന്റിങ് പൂർത്തിയാകുന്ന മുറയ്ക്കു പ്രതിദിനം 500-600 സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നു അധികൃതർ പറഞ്ഞു.
എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനുള്ള ഫോം സൗജന്യമായി ലഭിക്കും. സർട്ടിഫിക്കറ്റ് നൽകുന്ന തീയതി അപേക്ഷകരെ അറിയിക്കും. ഇതനുസരിച്ച് അപേക്ഷകൻ എംബസിയിൽ നേരിട്ടെത്തി എമർജൻസി സർട്ടിഫിക്കറ്റ് ശേഖരിക്കണണമെന്നു എംബസി പത്രക്കുറിപ്പിൽ അറിയിച്ചു. സർട്ടിഫിക്കറ്റിന് അഞ്ച് ദിനാർ ഫീസ് നൽകേണ്ടി വരും.
അതേസമയം മറ്റു രാജ്യങ്ങളുടെ എംബസികളിലും പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കുള്ള സൗകര്യങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഫിലിപ്പീൻസ് എംബസിയിൽ ആദ്യദിവസം ആയിരത്തോളം അപേക്ഷകൾ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ശ്രീലങ്കക്കാർക്കു ആവശ്യമായ സൗകര്യം ശ്രീലങ്കൻ എംബസിയിലും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.