
ജിദ്ദ: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് റിയാദിലെ ഇന്ത്യന്‍ എംബസി പുതിയ അപേക്ഷാ ഫോറം ഏര്‍പ്പെടുത്തി. പാസ്‌പോര്‍ട്ട് കാര്യങ്ങള്‍ കൂടുതല്‍ അനായാസകരവും ലളിതവുമാകും വിധം വിവിധ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ഒറ്റ ഫോറം ആണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പുതിയ അപേക്ഷ ഫോറം ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്: www.indianembassy.org.sa/consular/passport/reissueofthepassport.
ഏപ്രില്‍ ഒന്നുമുതല്‍ പൂര്‍ണമായി പുതിയ അപേക്ഷ ഫോറത്തില്‍ മാത്രമേ അപേക്ഷ സീകരിക്കുകയുള്ളൂ. എന്നാല്‍ നിലവില്‍ പഴയ അപേക്ഷാ ഫോറത്തിലും പുതിയ അപേക്ഷ ഫോറത്തിലും അപേക്ഷകള്‍ സീകരിക്കും. പാസ്‌പോര്‍ട്ട് പുതിയത് എടുക്കാനും പുതുക്കാനും ഉടമയുടെ വിവരങ്ങളില്‍ ഭേദഗതി വരുത്താനും പുതിയത് കൂട്ടിച്ചേര്‍ക്കാനും പുതിയ മാറ്റത്തോടെ ഒറ്റ അപേക്ഷാ ഫോറം മതിയാകും. പാസ്‌പോര്‍ട്ടിലെ പേര് മാറ്റല്‍, ഭാര്യ/ഭര്‍ത്താവ് പേര് ചേര്‍ക്കല്‍, നീക്കല്‍, തിരുത്തല്‍, മാതാപിതാക്കളുടെ പേര് തിരുത്തല്‍, ജനന തിയതി, ജനന സ്ഥലം എന്നിവയിലെ തിരുത്തലുകള്‍, ഫോട്ടോ മാറ്റല്‍, ഒപ്പ് മാറ്റല്‍ എന്നീ കാര്യങ്ങള്‍ക്കു പാസ്‌പോര്‍ട്ട് അപേക്ഷയോടൊപ്പം പ്രത്യേകമായി നല്‍കേണ്ടിയിരുന്ന ഫോറങ്ങള്‍ ഇതോടെ ആവശ്യമില്ലെന്നാവും.
അപേക്ഷ ഫോറത്തിന്റെ മീതെയുള്ള സേവനങ്ങളുടെ വിവരണങ്ങളില്‍ ഏതൊക്കെ കാര്യങ്ങളാണ് വേണ്ടതെന്നു ഇനി മുതല്‍ ടിക് ചെയ്താല്‍ മതിയാകും. അതേസമയം ഇസിആര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ വിദേശ രാജ്യത്ത് മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ താമസിച്ചാല്‍ ഇസിഎന്‍ആര്‍ വിഭാഗത്തിലേക്ക് മാറും. ഈ മാറ്റം രേഖപ്പെടുത്താനും ഇതേ അപേക്ഷാ ഫോറം തന്നെ ഉപയോഗിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.