പാസ്പോർട്ട്, വിസ ഔട്ട്സോഴ്സിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയങ്ങളിലും മാറ്റമുണ്ടാകില്ല
കുവൈറ്റ് സിറ്റി: റമദാൻ പ്രമാണിച്ചു കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയുടെ പ്രവർത്തനസമയക്രമത്തിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നു അധികൃതർ. കുവൈറ്റി പൗരന്മാർക്കും കുവൈറ്റിലുള്ള ഇന്ത്യൻ പ്രവാസികൾക്കും സാധാരണ പ്രവർത്തി സമയങ്ങളിൽ തന്നെ എംബസ്സിയെ സമീപിക്കാനാകും. പാസ്പോർട്ട്, വിസ ഔട്ട്സോഴ്സിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയങ്ങളിലും മാറ്റമുണ്ടാകില്ല.
ഇന്ത്യൻ എംബസ്സിയുടെ കോൺസുലാർ സേവനങ്ങൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 4.30 വരെ ലഭ്യമാകും. പാസ്പോർട്ട്, വിസ ഔട്ട്സോഴ്സിംഗ് സ്ഥാപനമായ കോക്സ് & കിംഗ്സ് ഗ്ലോബൽ സർവീസ് 08:00 am – 12:00 pm വരെയും 04:00 pm – 08:00 pm വരെയും പ്രവർത്തിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.