വിദേശകാര്യ മന്ത്രാലയ അഡീഷണല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഡോ: എ എം കൊണ്ടാലെ, ഡെപ്യൂട്ടി സെക്രട്ടറി എസ് ഡി മൂര്‍ത്തി, അണ്ടര്‍ സെക്രട്ടറി അനൂജ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.
റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയോഗിച്ച പ്രതിനിധിസംഘം സൗദിയിലെത്തി. വിദേശകാര്യ മന്ത്രാലയ അഡീഷണല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഡോ: എ എം കൊണ്ടാലെ, ഡെപ്യൂട്ടി സെക്രട്ടറി എസ് ഡി മൂര്‍ത്തി, അണ്ടര്‍ സെക്രട്ടറി അനൂജ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.
ഇന്ത്യക്കാർ കഴിയുന്ന തൊഴിലാളി ക്യാമ്പുകൾ സന്ദർശിക്കുകയും സൗദിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ശേഷം വിശദമായ റിപ്പോർട്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു സമർപ്പിക്കുകയാണു പ്രതിനിധി സംഘത്തിന്റെ ലക്ഷ്യം. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍കഴിഞ്ഞ ദിവസം വിവിധ നേതാക്കളുമായി പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തുകയുണ്ടായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.