വിസയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്ന ബില്ല് യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ മിനിമം ശമ്പളം ഇരട്ടിയാക്കാനും ബില്ലില്‍ ശിപാര്‍ശയുണ്ട്. ഇത് നടപ്പിലായാല്‍ ഐ.ടി കമ്പനികള്‍ക്ക് അത് വന്‍ നഷ്ടമുണ്ടാക്കും.
വാഷിങ്ടണ്‍: എച്ച്-1ബി വിസയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നതിനിടെ ഇന്ത്യയിലെ ഐ.ടി കമ്പനി മേധാവികള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തും. വിസയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്ന ബില്ല് യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ മിനിമം ശമ്പളം ഇരട്ടിയാക്കാനും ബില്ലില്‍ ശിപാര്‍ശയുണ്ട്. ഇത് നടപ്പിലായാല്‍ ഐ.ടി കമ്പനികള്‍ക്ക് അത് വന്‍ നഷ്ടമുണ്ടാക്കും.
വിസ നിരോധനം മൂലം 150 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഇന്ത്യയിലെ ഐ.ടി വ്യവസായത്തിന് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എച്ച്-1ബി വിസയുടെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനത്തിലെത്തണമെന്ന് ഇന്ത്യയിലെ സോഫ്റ്റ്വെയര് കമ്പനികളുടെ സംഘടനയായ നാസ്കോം യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. പ്രതിസന്ധി മുന്നില്‍ കണ്ട് പല അമേരിക്കന്‍ കമ്പനികളും ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് ഓര്‍ഡറുകള്‍ നല്‍കിയിരുന്നില്ല. ഇന്‍ഫോസിസ്, വിപ്രോ, ടി.സി.എസ് പോലുള്ള മുന്‍ നിര ഐ.ടി കമ്പനികളെ ഇത് പ്രതിസന്ധിയിലാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.