ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഇന്ത്യന്‍ ഐ.ടി പ്രൊഫഷണലുകള്‍ക്ക് യു.എസില്‍ വന്‍ ഡിമാന്റെന്ന് നാസ്‌ക്കോം പ്രസിഡന്റ് പി. ചന്ദ്രശേഖര്‍. തദ്ദേശീയരില്‍ കഴിവുള്ളവരുടെ ദൗർബല്യം മൂലം യു.എസിലെ ആഗോള ഐ.ടി കമ്പനികള്‍ ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ തെരഞ്ഞെടുക്കാന്‍ തയ്യാറാണെന്നാണു വിലയിരുത്തൽ.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പനികളുടെ സംഘടനയാണ് നാസ്‌ക്കോം. അതേസമയം ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥ ട്രമ്പ് ഭരണകൂടം എടുത്തുകളഞ്ഞതോടെ എച്ച് വണ്‍ ബി വിസയ്ക്ക് ഡിമാന്റ് കുറഞ്ഞിട്ടുണ്ടെന്നത് വസ്തുതയാണെന്നും നാസ്ക്കോം വിലയിരുത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.