കമ്പനി വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ ടയര്‍ കമ്പനി കൂപ്പര്‍ ടയേഴ്സിനെ 2013ല്‍ ഇന്ത്യന്‍ ടയര്നിര്മാതാക്കളായ അപ്പോളോ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുനടത്തിയ ഓഹരി ഇടപാടിനാണ് ശിക്ഷ.
ന്യൂയോര്‍ക്ക്: ഓഹരിത്തട്ടിപ്പ് നടത്തിയ കേസില്‍ അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് 20 മാസത്തെ തടവുശിക്ഷ. ഇന്ത്യന്‍ വംശജനായ അമിത് കനോദിയക്കാണ് ബോസ്റ്റണ്‍ കോടതി ശിക്ഷവിധിച്ചത്. കമ്പനി വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ ടയര്‍ കമ്പനി കൂപ്പര്‍ ടയേഴ്സിനെ 2013ല്‍ ഇന്ത്യന്‍ ടയര്നിര്മാതാക്കളായ അപ്പോളോ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുനടത്തിയ ഓഹരി ഇടപാടിനാണ് ശിക്ഷ. തടവുശിക്ഷയ്ക്കുപുറമേ ഒന്നരക്കോടിയോളം ഇന്ത്യന്‍രൂപ പിഴയും നൂറുമണിക്കൂര്‍ സാമൂഹികസേവനവും കനോദിയക്ക് വിധിച്ചിട്ടുണ്ട്. അനധികൃതമായി ലഭിച്ച പണം തിരികെ നല്‍കണമെന്നും വിധിയില്‍ പറയുന്നു.
അപ്പോളോ ടയേഴ്സിന്റെ അഭിഭാഷകയായിരുന്ന മുന്‍ ഭാര്യ മുഖേന കൂപ്പര്ടയേഴ്സിനെ ഏറ്റെടുക്കാനുള്ള അപ്പോളോയുടെ പദ്ധതി കനോദി മനിലാക്കുകയായിരുന്നു. തുടര്‍ന്ന് കനോദിയ സുഹൃത്തുക്കളെ കൊണ്ട് ഓഹരികള്‍ വാങ്ങിപ്പിച്ചു. പിന്നീട് കൂപ്പറിന്റെ ഓഹരിവില 41 ശതമാനം വര്‍ധിക്കുകയും പത്തുലക്ഷം ഡോളര്‍ (ഏഴുകോടിയോളം ഇന്ത്യന്‍രൂപ) ഇവര്‍ ഇതിലൂടെ നേടുകയും ചെയ്തിരുന്നു.
ഇന്ത്യയിലേക്കുകടന്ന കനോദിയയുടെ സുഹൃത്ത് അഹമ്മദിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരുസുഹൃത്തായ വാട്സനെ പിഴയൊടുക്കിയതിനുശേഷം രണ്ടുവര്‍ഷത്തെ നല്ലനടപ്പിന് വിധിച്ചു. കൂപ്പര്ടയറിനെ ഏറ്റെടുക്കാനുള്ള അപ്പോളോയുടെ നീക്കം വിജയിച്ചില്ല. തുടര്‍ന്നാണ് തട്ടിപ്പ് പുറത്തുവന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.