
അബുദാബി: അബുദാബിയില്‍ വെള്ളിയാഴ്ച നടന്ന ജാക്ക്പോട്ട് നെറുക്കെടുപ്പില്‍ 27.6 കോടി രൂപയുടെ ഭാഗ്യം തേടിയെത്തിയത് മലയാളിയെ. ഷാര്‍ജയില്‍ താമസക്കാരനായ ഷോജിത് കെ.എസ് എന്നയാളാണ് ഡ്യൂട്ടി ഫ്രീസ് ബിഗ് ടിക്കറ്റ് സിരീസ് നെറുക്കെടുപ്പില്‍ വിജയിയായത്.
എന്നാല്‍ ഭാഗ്യശാലിയെ തേടിയുള്ള ജാക്ക്പോട്ട് കമ്പനിയുടെ ഫോണ്‍വിളികള്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഏപ്രില്‍ ഒന്നിനാണ് ഷോജിത് ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയത്. ഷോജിതിനെ ബന്ധപ്പെടാനുള്ള ശ്രമം തുടരുമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തെ തേടി വീട്ടിലേക്ക് പോകുമെന്നും ബിഗ് ടിക്കറ്റ് റാഫില്‍ നടത്തിപ്പുകാരനായ റിച്ചാര്‍ഡ് ഖലീജ് പ്രതികരിച്ചു.
അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എല്ലാ മാസവും ജാക്ക്പോട്ട് നടത്തുന്നത് ഈ കമ്പനിയാണ്. നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ മങ്കേഷ് മെയ്ന്ദെയ്ക്ക് ബി.എം.ഡബ്ല്യൂ 220ഐ കാര്‍ ലഭിച്ചു. എട്ട് ഇന്ത്യക്കാര്‍ക്കും ഒരു പാകിസ്താനിക്കും സമാശ്വാസ സമ്മാനങ്ങള്‍ ലഭിച്ചുവെന്നും കമ്പനി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.