Currency

കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ ഗാന്ധിപ്രതിമ അനാഛാദനം ചെയ്തു

സ്വന്തം ലേഖകൻThursday, September 8, 2016 8:22 am

ഗാന്ധിജി കാണിച്ച്‌ തന്ന മാത്യക ഓരോ ഭാരതീയനും ജീവിതത്തില്‍ പകര്‍ത്തേണ്ടതാണെന്ന് അനാഛാദനകർമ്മം നിർവഹിച്ച ശേഷം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പറഞ്ഞു.

കുവൈറ്റ് സിറ്റി: കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തു. ഗാന്ധിജി കാണിച്ച്‌ തന്ന മാത്യക ഓരോ ഭാരതീയനും ജീവിതത്തില്‍ പകര്‍ത്തേണ്ടതാണെന്ന് അനാഛാദനകർമ്മം നിർവഹിച്ച ശേഷം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കൊണ്ടു വന്നതാണ് വെങ്കലത്തില്‍ തീര്‍ത്ത പ്രതിമ.

അതിനിടെ, രണ്ട് ദിവസത്തെ ഔദ്യോഹിക സന്ദര്‍ശനത്തിന് ശേഷം എംബസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ താമസ-കുടിയേറ്റ നിയമ ലംഘകരായി മാറിയ 29,000 ഇന്ത്യക്കാരുടെ വിഷയം കുവൈത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതായി വി.കെ.സിങ് അറിയിച്ചു. താമസ-കുടിയേറ്റ നിയമ ലംഘകരെ തിരികെ നാട്ടിലെത്തിക്കാന്‍ കുവൈത്ത് അധികൃതരോട് ആവശ്യപ്പെട്ടതായാണു മന്ത്രി വ്യക്തമാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x